യോഗിയുടെ വിപ്ലവ യോഗം. അഗോള അയ്യപ്പസംഗമത്തിലെ യോഗിയുടെ കത്ത് ആയുധമാക്കാൻ യു.ഡി.എഫ്. സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ഡീൽ ആരോപണം കടുപ്പിക്കാൻ യു.ഡി.എഫ്. വെട്ടിലായി സി.പി.എമ്മും ബി.ജെ.പിയും

New Update
images (56)

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് ആശംസയറിയിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയച്ച കത്ത് ആയുധമാക്കാൻ യു.ഡി.എഫ് ഒരുങ്ങുന്നു.

Advertisment

സംസ്ഥാനത്ത് ബി.ജെ.പി- സി.പി.എം ഡീൽ നിലവിലുണ്ടെന്ന ആരോപണം ഒന്നുകൂടി ശക്തമാക്കാനാവും കത്ത് ഉപയോഗിക്കുക.


യോഗിയുടെ കത്ത് ദേവസ്വം മന്ത്രി വി.എൻ വാസവൻ തന്നെ പരസ്യപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും വെട്ടിലായി.


പര്യസമായി അയ്യപ്പ സംഗമത്തെ എതിർക്കുകയും രഹസ്യമായി സംഘപരിവാർ പിന്തുണ സി.പി.എമ്മിന് നൽകുകയും ചെയ്യുന്ന നയമാണ് ബി.ജെ.പിക്കുള്ളതെന്നാണ് യു.ഡി.എഫിന്റെ വാദം.

തമിഴ്‌നാടിന് പുറമേ ഉത്തർപ്രദേശ് മുഖ്യമ്രന്തി മാത്രമാണ് അയ്യപ്പസംഗമത്തിന് ആശംസ നേർന്ന് രംഗത്ത് വന്നത്.

500x300_2685825-yogi

സംഘപരിവാറിന്റെ തനിനിറം തുറന്ന് കാട്ടാൻ എപ്പോഴും യു.പിയെ താരതമ്യം ചെയ്യുന്ന സി.പി.എം എങ്ങനെയാണ് ഇദ്ദേഹത്തെ തന്നെ ക്ഷണിച്ചതെന്ന ചോദ്യമാണ് കോൺഗ്രസും യു.ഡി.എഫും ഉയർത്തുന്നത്. 


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി ജയരാജനെ സന്ദർശിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.


അന്ന് മുഖ്യമന്ത്രി പിണറായി അടക്കം ജയരാജനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. പാപിക്കൊപ്പം ശിവൻ ചേർന്നാൽ ശിവനും പാപിയായിടും എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചു കൊണ്ടായിരുന്നു പിണറായി വിജയൻ വിമർശിച്ചത്.

എന്നാൽ ഇവിടെ സംഘപരിവാറുകാരനായ മുഖ്യമന്ത്രിയുടെ ആശംസ ഉയർത്തിക്കാട്ടി മന്ത്രി വാസവൻ രപസംഗിക്കുമ്പോൾ മുഖ്യമ്രന്തിയടക്കം വേദിയിലുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചുവെന്ന വാർത്ത പുറത്ത് വന്നത്.


സംസ്ഥാനത്തിന്റെ ക്രമസമാധാനചുമതലയുള്ള ഉദ്യോഗസ്ഥൻ സി.പി.എമ്മും സർക്കാരും അറിയാതെ ആർ.എസ്.എസ് നേതാക്കളെ കാണാൻ ധൈര്യപ്പെടില്ലെന്ന യു.ഡി.എഫിന്റെ ആരോപണം പിന്നീട് പല സംഭവവികാസങ്ങളിലൂടെ ശരിയാണെന്ന് തെളിഞ്ഞു.


തൃശ്ശൂർ പൂരം കലക്കൽ, അഴിമതിക്കേസുകൾ എന്നിവയിലെല്ലാം സർക്കാർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയെന്ന കാര്യം യു.ഡി.എഫ് അടിവരയിട്ടാണ് ഉന്നയിക്കുന്നത്.

2684525-yogi-adithyanath-vn-vasavan

ഇതിനൊപ്പമാണ് യോഗി ആദിത്യനാഥിന്റെ ആശംസ കൂട്ടിച്ചേർത്ത് വായിക്കേണ്ടതെന്നും ്രപതിപക്ഷം വ്യക്തമാക്കുന്നു.


ഇതിനിടെ അയ്യപ്പസംഗമത്തെ എതിർക്കുന്ന ബി.ജെ.പി യോഗി ആദിത്യനാഥിന്റെ ആശംസ കത്തിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.


സംസ്ഥാന ബി.ജെ.പി നേതൃത്വമറിയാതെ എങ്ങനെ യോഗി സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന് പരിപാടിക്ക് ആശംസ നേർന്നുവെന്ന കാര്യത്തിൽ അവർക്ക് വ്യക്തതയില്ല.

ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇപ്പോഴും ഇരുട്ടിൽ നിർത്തി ചില ഡീലുകൾ നടപ്പാക്കുന്നുണ്ടെന്ന ഉത്തരമാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ഇതിൽ ആരോപിക്കുന്നത്.

എന്തായാലും വരും ദിവസങ്ങളിൽ യോഗിയുടെ കത്ത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെയ്ക്കും.

Advertisment