സി.പി.ഐ കേരള ഘടകത്തിൽ നേതൃത്വ പുനഃസംഘടനക്ക് ഒരുക്കം. ഒക്ടോബർ 1ന് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചു. പി.പി.സുനീർ അസിസ്റ്റൻറ് സെക്രട്ടറിയായി തുടരാൻ സാധ്യതയെന്ന് സൂചന. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനെ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് പരിഗണിച്ചേക്കും. ഇത്തവണയും ദേശിയ കൗൺസിൽ അംഗത്വം ലഭിക്കാതെപോയ വി.എസ്.സുനിൽകുമാറിനെ എക്സിക്യൂട്ടിവീലേക്ക് പരിഗണിക്കുമോയെന്നും ആകാംക്ഷ

New Update
cpi flag

തിരുവനന്തപുരം: പാർട്ടികോൺഗ്രസ് സമാപിച്ചതോടെ സി.പി.ഐയുടെ കേരള ഘടകത്തിൽ പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കുന്നതിന് കളമൊരുങ്ങി. 

Advertisment

സംസ്ഥാന എക്സിക്യൂട്ടീവ് അടക്കമുളള തിരഞ്ഞെടുപ്പുകൾക്കായി ഒക്ടോബർ 1ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം വിളിച്ചു.


അസിസ്റ്റന്റ് സെക്രട്ടറിമാരായി ആരൊക്കെ തിരഞ്ഞെടുക്കപ്പെടുമെന്നതാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലെ ആകാംക്ഷ.


നിലവിലുളള അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഇ.ചന്ദ്രശേഖരൻ പ്രായപരിധി മാനദണ്ഡത്തിൽ നേതൃസമിതികളിൽ നിന്ന് പുറത്തായിട്ടുണ്ട്. അവശേഷിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ രാജ്യസഭാംഗമാണ്.

പാർട്ടിക്കുളളിലെ വിഭാഗീയത കൊണ്ട് മാത്രം നേതൃതലത്തിലേക്കെത്തിയ പി.പി.സുനീറിന് സംഘടനാ കാര്യങ്ങളിലൊ രാഷ്ട്രീയ വിഷയങ്ങളിലോ കാര്യമായ അറിവോ പ്രാവീണ്യമോ ഇല്ല. 

pp suneer

ഈ കാരണങ്ങൾ കൊണ്ടുതന്നെ രാജ്യസഭാംഗം എന്ന ചുമതലയുളള സുനീറിനെ വീണ്ടും അസിസ്റ്റന്റ് സെക്രട്ടറി ആക്കരുതെന്ന അഭിപ്രായം നേതൃതലത്തിൽ ശക്തമാണ്. 


ഏറെ ആഗ്രഹിക്കുകയും അതിനായി കരുക്കൾ നീക്കിയിട്ടും ലഭിക്കാതെ പോയ ദേശിയ അംഗത്വത്തെ ചൊല്ലി നിരാശയുളള പി.പി.സുനീർ അസിസ്റ്റൻറ് സെക്രട്ടറിയായി തുടരാൻ ശ്രമിക്കുമെന്നാണ് സൂചന.


പാർട്ടി കോൺഗ്രസിൽ ദേശിയ സെക്രട്ടേറിയേറ്റ് അംഗമായ പി. സന്തോഷ് കുമാർ എം.പിയാണ് സുനീറിൻെറ പിന്തുണക്കാരൻ.

എന്നാൽ ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വം സ്വയം ഒഴിഞ്ഞ് മുതിർന്ന നേതാവ് കെ.പ്രകാശ് ബാബുവിന് വേണ്ടി വഴിയൊരുക്കി ഐക്യസന്ദേശം നൽകുന്ന ബിനോയ് വിശ്വം, പി.പി സുനീറിനെ വീണ്ടും അസിസ്റ്റൻറ് സെക്രട്ടറിയാക്കാൻ തയാറാകുമോ എന്നാണ് അറിയാനുളളത്.

പി.പി സുനീറിനെ അസിസ്റ്റൻറ് സെക്രട്ടറിയാക്കാൻ ബിനോയ് വിശ്വം താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിൽ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരെയും കണ്ടെത്തേണ്ടി വരും.


കൊല്ലത്ത് നിന്നുളള മുതിർന്ന നേതാവ് ആർ.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. സുരേഷ് രാജ് എന്നിവരെയാണ് അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 


കൊല്ലത്തെ നേതാക്കൾക്കിടയിലെ ചേരിതിരിവിൽ വിരുദ്ധ പക്ഷത്തായതിനാൽ ആർ.രാജേന്ദ്രനെ അസിസ്റ്റന്റ് സെക്രട്ടറിയാക്കണമെന്ന നിർദ്ദേശം വന്നാൽ പി.എസ്. സുപാൽ എതിർക്കും.

അങ്ങനെ വന്നാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരനെ അസിസ്റ്റൻറ് സെക്രട്ടറിയായി നിർദ്ദേശിക്കപ്പെടാനും സാധ്യതയുണ്ട്.

പുനലൂർ എം.എൽ.എ കൂടിയായ പി.എസ്. സുപാലിന് കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരാനാണ് താൽപര്യം. അതുകൊണ്ട് തന്നെ അസിസ്റ്റന്റ് സെക്രട്ടറി പദവി ഏറ്റെടുക്കാൻ തയാറായേക്കില്ലെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.


തൃശൂരിൽ നിന്നുളള ജനപ്രിയ നേതാവായ വി.എസ്.സുനിൽ കുമാറിനെ അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കുമോ എന്നതാണ്. പാർട്ടി കോൺഗ്രസിൽ ദേശിയ കൗൺസിലിൽ ഉൾപ്പെടുത്താതെ തഴയപ്പെട്ട സുനിൽ കുമാറിന് നിലവിൽ സംസ്ഥാന എക്സിക്യൂട്ടിവിലും ഇടമില്ല.


കാനം വിരുദ്ധ പക്ഷത്തായിരുന്ന സുനിൽകുമാർ അറിയപ്പെടുന്ന ഇസ്മയിൽ അനുകൂലിയാണ്. സ്ഥാനമാനങ്ങൾക്ക് വേണ്ടി ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന വി.എസ്.സുനിൽകുമാറിനെ അസിസ്റ്റൻറ് സെക്രട്ടറിയാക്കിയാൽ നല്ല മാധ്യമ ശ്രദ്ധ ലഭിക്കും.

vs sunil kumar-2

ഇക്കാരണങ്ങൾ കൊണ്ടുതന്നെ സുനിൽ കുമാറിനെ അസിസ്റ്റന്റ് സെക്രട്ടറി ചുമതലയേൽപ്പിക്കാൻ നേതൃത്വം തയാറാകുമോയെന്ന് സംശയിക്കുന്നവരുണ്ട്.

പാലക്കാട് ജില്ലാസെക്രട്ടറി സ്ഥാനമൊഴിഞ്ഞെ കെ.പി.സുരേഷ് രാജിനെ അസിസ്റ്റന്റ്സെക്രട്ടറിയായി നിയമിക്കണം എന്ന ആവശ്യവും ശക്തമാണ്.


പാലക്കാട്ടെ സി.പി.ഐയിൽ കെ.ഇ.ഇസ്മയിലിനോട് എതിരിട്ട് നിന്ന് ഏറെ പീഡനങ്ങളേറ്റ സുരേഷ് രാജിനെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയോഗിച്ച് കൊണ്ട് ഇസ്മയിലിനും ഒപ്പമുളളവർക്കും ശക്തമായ സന്ദേശം നൽകണമെന്നാണ് ആവശ്യം.


ആലപ്പുഴയിൽ നിന്നുളള ടി.ജെ.ആഞ്ചലോസിനെ അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായി നിയമിക്കണെമന്ന ആവശ്യവും ഉയരുന്നുണ്ട്.

സി.പി.എമ്മിൽ നിന്ന് പുറത്തായ ശേഷം സി.പി.ഐയിൽ എത്തിയ ആഞ്ചലോസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ എ.ഐ.ടി.യു.സിയുടെ സംസ്ഥാന പ്രസിഡന്റായ ആഞ്ചലോസിനെ മറ്റൊരു ചുമതലയിൽ കൂടി നിയമിക്കാൻ തയാറാകുമോ എന്നാണ് സംശയം.

പുതിയ സംസ്ഥാന എക്സിക്യൂട്ടിവ് തിരഞ്ഞെടുപ്പിനെ ചൊല്ലിയും സി.പി.ഐ സംസ്ഥാന നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്. 


22 അംഗ സംസ്ഥാന എക്സിക്യൂട്ടിവായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പ്രായപരിധിയിൽ 4 പേർ പുറത്ത് പോയതിനാൽ നാല് ഒഴിവുണ്ട്.


ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ സീനിയറായ നേതാക്കളെയും യുവജന നേതാക്കളെയും സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. 

പാലക്കാട് ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ കെ.പി.സുരേഷ് രാജ്, തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.വത്സരാജ്,ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ജെ.ആഞ്ചലോസ് എന്നിവരെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയേക്കും.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനെയും സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് പരിഗണിച്ചേക്കും.

ഇത്തവണയും ദേശിയ കൗൺസിൽ അംഗത്വം ലഭിക്കാതെ പോയ വി.എസ്.സുനിൽകുമാറിനെ എക്സിക്യൂട്ടിവീലേക്ക് പരിഗണിക്കുമോ എന്നതാണ് ആകാംക്ഷ.

Advertisment