/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ലോക്‌സഭ ചർച്ചയിൽ മോദി സർക്കാരിനേയും കേന്ദ്ര ഏജൻസികളേയും നിർത്തിപൊരിച്ച് കെ.സി. വേണുഗോപാൽ എംപി.
കമ്മീഷനും കേന്ദ്ര ഏജൻസികളും ബിജെപിയുടെ രാഷ്ട്രീയ ഉപകരണങ്ങളായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സഭയിൽ കെ.സിയുടെ വിമർശനം ആരംഭിച്ചത്.
വ്യവസ്ഥാപിതമായ അധികാര ദുരുപയോഗത്തിലൂടെ എപ്പോഴും ഭരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കരുതേണ്ടെന്ന് വേണുഗോപാൽ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തിന്റെ ആത്മാവിനെയും തെരഞ്ഞെടുപ്പ് സമഗ്രതയെയും അപകടത്തിലാക്കുന്ന സാഹചര്യത്തിനെതിരെ രാജ്യത്ത് വൻ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)
കമ്മീഷനെ ബിജെപിയുടെ പരിചാരക സേനയാക്കി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് വേണുഗോപാൽ തുറന്നടിച്ചു.
വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് പേരെ ഒഴിവാക്കുകയും ബിജെപിക്ക് അനുകൂലമായവരെ മാത്രം ചേർക്കുകയും ചെയ്യുന്ന പ്രവണതയെ അദ്ദേഹം “ജനാധിപത്യത്തെ തകർക്കാനുള്ള സംസ്ഥാന-കേന്ദ്ര കൂട്ടുകെട്ട്” എന്ന് വിശേഷിപ്പിച്ചു.
വോട്ടവകാശം നിഷേധിക്കുന്ന ശക്തമായ തെളിവുകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അവതരിപ്പിച്ചിട്ടും കമ്മീഷൻ ഇടപെടാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്മീഷനെ നിയന്ത്രിക്കാൻ സർക്കാർ നീക്കം
ചീഫ് ജസ്റ്റിസ് അംഗമാകണമെന്ന സുപ്രീംകോടതി നിർദേശിച്ച സമിതിയിൽനിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി നിയമം കൊണ്ടുവന്നത് സർക്കാർ കമ്മീഷനെ പൂർണ്ണ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ ആരോപിച്ചു.
“ഇത് ഇമ്മ്യൂണിറ്റിയല്ല, ഇംപ്യൂണിറ്റിയാണ്. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാർഗ്ഗമാണ് ഭരണകൂടം സൃഷ്ടിച്ചത്” – വേണുഗോപാലിന്റെ വിമർശനം ലോക്സഭയിൽ ശക്തമായ പ്രതിസന്ധി സൃഷ്ടിച്ചു.
/filters:format(webp)/sathyam/media/media_files/o15Uk43JP0yaqIrW8c0q.jpg)
വിദ്വേഷ പ്രസംഗത്തിൽ മൗനം
രാജസ്ഥാനിലെ ബൻസ്വാഡയിൽ 2024ൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ കോൺഗ്രസ് പരാതിയെ കമ്മീഷൻ ബിജെപിയുടെ ദേശീയ പ്രസിഡന്റിന് കൈമാറി നഷ്‌ടപ്പെടുത്തിയെന്നും, അതേസമയം പ്രതിപക്ഷ നേതാക്കൾക്കെതിരെ നോട്ടീസുകൾ അയയ്ക്കാൻ മടിയില്ലായിരുന്നെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പുളഅള ദിവസം വോട്ട് സ്വാധീനിക്കാൻ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച സംഭവവും കമ്മീഷൻ അവഗണിച്ചു.
ബി.എൽ.ഒമാരുടെ ആത്മഹത്യയും സമ്മർദ്ദവും
വോട്ടർ പട്ടിക പരിഷ്‌കരണത്തിന്‍റെ ഭാഗമായി കേരളത്തിലെ ബിഎൽഒമാർ നേരിട്ട സമ്മർദ്ദം അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ പ്രധാന വിഷയമായി മാറി.
എസ്ഐആർ നടപടികളുടെ സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത ബിഎൽഒയുടെ മരണവും അദ്ദേഹം ഉന്നയിച്ചു. “കേരളത്തിൽ മാത്രം ഒന്ന്; മറ്റു സംസ്ഥാനങ്ങളിൽ എത്ര പേരെ നഷ്ടപ്പെട്ടു ? ഇവരുടെ കുടുംബങ്ങൾക്ക് ആരാണ് മറുപടി നൽകേണ്ടത് ?”
/filters:format(webp)/sathyam/media/media_files/eZag2GaZazcMlZsg1G3a.jpeg)
ജനാധിപത്യ പ്രതിരോധത്തിന് കോൺഗ്രസ് തെരുവിലിറങ്ങും
ബിജെപിയുടെ “വോട്ട് മോഷണം” അടക്കമുള്ള പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടം കോൺഗ്രസ് നടത്തുമെന്നും, ജനാധിപത്യം സംരക്ഷിക്കാൻ തടവുപോലും നേരിടാൻ തയാറാണെന്നും വേണുഗോപാൽ പ്രഖ്യാപിച്ചു.
വന്ദേമാതരം വിഷയത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത ബി.ജെ.പി വന്ദേമാതരം വിഷയം ഉയര്‍ത്തുന്നതും പോലും രാഷ്ട്രീയ നേട്ടത്തിനാണെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി
/sathyam/media/post_attachments/media/details/ANI-20240702141711-405113.jpg)
ലോക്സഭയിൽ ഭരണപക്ഷം അസ്വസ്ഥരാകുമ്പോൾ പ്രതിപക്ഷ നിരയിൽ നിന്നു ശക്തമായ പിന്തുണ ഉയർന്നുവന്നു.
പ്രസംഗത്തിന്റെ അവസാനം വരെയും വേണുഗോപാൽ തന്റെ നിലപാട് വിട്ടുപോകാതെ കേന്ദ്ര ഭരണസമ്പ്രദായങ്ങളുടെ തെറ്റുകൾ തുറന്നുകാട്ടി.
ഈ പ്രസംഗം ലോക്സഭയിലെ തെരഞ്ഞെടുപ്പ് പരിഷ്‌കരണ ചർച്ചയുടെ മുഖ്യ ചൂടുപിടിത്തമായി മാറി എന്നത് നിസംശയം പറയാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us