എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയുടെ സ്ഥാനം ഉറപ്പായി. ഇ.എം.എസിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളി. ആദ്യഘട്ടത്തിൽ പരി​ഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കും മതിയായ പിന്തുണയില്ല. ബേബിയെ തുണച്ചത് സീനിയോരിറ്റിയും ദേശീയതലത്തിലെ പ്രവർത്തന മികവും

മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ ബദൽ നീക്കവുമുണ്ട്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
x

മധുര:സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി.

Advertisment

പ്രായ നിബന്ധനയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നൽകേണ്ടതില്ല എന്ന് ധാരണയുള്ളതിനാൽ പിബിയിൽ അവശേഷിക്കുന്ന നേതാക്കളിൽ നിന്ന് തന്നെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തണം. 

പിബിയിൽ ബാക്കിയുള്ള നേതാക്കളിൽ മലയാളിയായ എം.എ ബേബിക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

ma baby real


2012 ൽ പൊളിറ്റ് ബ്യൂറോ അംഗമായ ബേബി നിലവിലുളള നേതാക്കളിൽ ഏറ്റവും സീനിയറായവരിൽ ഒരാളാണ്. 


2005 ൽ പിബിയിൽ എത്തിയ ബി.വി.രാഘവലു മാത്രമാണ് ബേബിയേക്കാൾ സീനിയോറിറ്റി ഉള്ള ഏക നേതാവ്. പാർട്ടി ദുർബലമായ ആന്ധ്രയിൽ നിന്ന് വരുന്ന രാഘവലു ദേശിയ തലത്തിൽ കാര്യമായ സാന്നിധ്യമല്ല.

ആന്ധ്രയിലെയും തെലങ്കാനയിലെയും സംഘടന പ്രശ്നങ്ങളിൽ ആരോപണ വിധേയനായ രാഘവലു ഇടക്ക് പിബി അംഗത്വം രാജിവെച്ചിരുന്നു. എന്നാൽ വിവാദം ഒഴിവാക്കാൻ നേതാക്കൾ ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു. 


ബംഗാൾ പോലുള്ള പ്രബല സംസ്ഥാനങ്ങൾക്കും രാഘവലു ജനറൽ സെക്രട്ടറിയാകുന്നതിനോട് താൽപര്യമില്ല. ഇതും എം.എ. ബേബിക്ക് അനുകൂലമാണ്. 


രാഘവലു കഴിഞ്ഞാൽ പിബി അംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ അശോക് ധാവ്ള ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. 

ma baby ashok dhavle brinda karat a vijayaraghavan

മഹാരാഷ്ട്ര കർഷക സമരത്തോടെ ദേശിയ തലത്തിൽ ശ്രദ്ധേയനായ ധാവ്ള നല്ല സംഘാടകനും സൈദ്ധാന്തിക അടിത്തറയുള്ള നേതാവുമാണ്. ആദർശ രാഷ്ട്രീയ വഴിയിലുള്ള ധാവ്ളക്ക് പ്രായോഗിക രാഷ്ട്രിയത്തിൽ വലിയ മികവില്ല. ഇതാണ് ആകെയുള്ള പ്രതികൂല ഘടകം.

ആരോഗ്യ പ്രശ്നങ്ങളും മഹാരാഷ്ട്രാ ഘടകത്തിൻ്റെ പിന്തുണ ഇല്ലാത്തതും ധാവ്ളയുടെ സാധ്യതയെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ എം.എ. ബേബി തന്നെ ജനറൽ സെക്രട്ടറി ആകാനാണ് സാധ്യത.


ജനറൽ സെക്രട്ടറി ആര് ആകണമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മനസ് തുറക്കാത്തത് മാത്രമാണ് എം.എ. ബേബിയുടെ കടന്നു വരവിന് മുന്നിലുള്ള ആശങ്ക.


തനിക്ക് മുകളിൽ കേരളത്തിലെ പാർട്ടിയിൽ വേറൊരു അധികാര കേന്ദ്രം ഉണ്ടാകുന്നത് അംഗീകരിച്ച് നൽകാൻ വിമുഖതയുള്ളയാളാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ എതിർപ്പ് ബേബി അനുകൂലികൾ പ്രതീക്ഷിക്കുന്നുണ്ട്. 

s

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് എതിരായ മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ സംഭവത്തിൽ ഇന്ന് ബേബി ആഞ്ഞടിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുഖ്യമന്ത്രിയുടെ പിന്തുണ തേടിയുള്ള പ്രതികരണമാണ് ബേബി നടത്തിയതെന്ന് ഏറെക്കുറെ വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ ബദൽ നീക്കവുമുണ്ട്. കേന്ദ്ര കമ്മിറ്റിയിലും മറ്റ് സംസ്ഥാന ഘടകങ്ങൾക്കിടയിലും ആശയ വിനിമയം സജീവമാണ്.

മുഖ്യമന്ത്രി ബേബിയുടെ ജനറൽ സെക്രട്ടറി ആയുള്ള കടന്നുവരവിനെ എതിർത്താൽ കേരളത്തിലെ പാർട്ടിയിൽ വലിയ ചേരിതിരിവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്

Advertisment