മേഘാലയയിൽ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാൻ കോൺഗ്രസ്. മുതിർന്ന നേതാവ് സെനിത് സാങ്മയെ തിരിച്ചെത്തിച്ചത് നേട്ടമാകുമെന്നു എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആൻ്റണി. വിവിധ തലങ്ങളിലുള്ള നിരവധി വെല്ലുവിളികൾ പരിഹരിച്ചുകൊണ്ട്, മേഘാലയയിൽ കോൺഗ്രസിന് അസാധ്യമെന്ന് കരുതുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും മാത്യു

New Update
mathew antony

മുംബൈ: മേഘാലയയിൽ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാൻ കോൺഗ്രസ് കഠിന പരിശമത്തിലാണ്. നിരവധി വെല്ലുവിളികൾ പരിഹരിച്ചുകൊണ്ട്, മേഘാലയയിൽ കോൺഗ്രസ് വീണ്ടും ശക്തിപ്പെടുന്നത്. 

Advertisment

കഴിഞ്ഞ ബുധനാഴ്ചയാണ് മേഘാലയയിലെ മുതിർന്ന നേതാവ് സെനിത് സാങ്മ ഔദ്യോഗികമായി കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. തൃണമൂൽ കോൺഗ്രസ് ക്യാമ്പിൽ അമ്പരപ്പു സൃഷ്ടിച്ചാണ് സെനിത് സാങ്ങ്മയുടെ മടക്കം. 


എഐസിസി ഇൻചാർജ് ഡോ. എ. ചെല്ലകുമാറിന്റെയും എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണിയുടെയും സാന്നിധ്യത്തിലായിരുന്നു സെനിത് പാർട്ടിയിൽ ചേർന്നത്.  


kfkfkmf-2025-10-31-10-28-31 (1)

സംസ്ഥാനത്ത് നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ പുതുക്കിയ നീക്കമാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു. 

കഴിഞ്ഞ എട്ടു മാസത്തെ പാർട്ടി ഒറ്റകെട്ടായി നിന്നതിന്റെ കൂടി ഫലമാണ് ഇതെന്ന്  അഡ്വ മാത്യു ആന്റണി പ്രതികരിച്ചു. വിവിധ തലങ്ങളിലുള്ള നിരവധി വെല്ലുവിളികൾ പരിഹരിച്ചുകൊണ്ട്, മേഘാലയയിൽ കോൺഗ്രസിന് അസാധ്യമെന്ന് കരുതുന്ന കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മേഘാലയയിൽ സെനിത് സാങ്മയെ പോലെ ഒരു നേതാവിനെ കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് മാത്യു ആന്റണി എന്ന നേതാവിന്റെ പ്രയത്നം കൊണ്ടാണെന്നാണ് വിലയിരുത്തൽ. ഇതൊരു വലിയ നേട്ടമായി പാർട്ടിയിലെ പല മുതിർന്ന നേതാക്കളും കാണുന്നു. 


എന്നാൽ, ഒന്നും തൻ്റെ മാത്രം നേട്ടമല്ലെന്നു മാത്യു ആൻ്റണി പറയുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എംപി, രാഹുൽ ഗാന്ധി എംപി,കെ.സി. വേണുഗോപാൽ എംപി, എന്നിവർ  തന്ത്രപരമായ നീക്കം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തതോടെയാണ്  സെനിത് സാങ്ങ്മ ഉൾപ്പടെ ഉള്ളവരെ തിരിച്ചെത്തിക്കാനായതെന്നു മാത്യു ആന്റണി പറയുന്നു.

സെനിത് സാങ്മയെ പാർട്ടിയിലേക്ക് കൊണ്ട് വരാനായി ഞങ്ങൾ ചർച്ച നടത്തി. അത് ഫല പ്രാപ്തി കണ്ടു. പ്രധാനപ്പെട്ട നേതാക്കൾ നമ്മോടൊപ്പം ചേരുന്നത് മേഘാലയ കോൺഗ്രസിന്റെ ഏറ്റവും മോശം കാലഘട്ടത്തിലാണ് എന്ന് കൂടി എല്ലാവരും മനസ്സിലാക്കണം. 

krmdmd-2025-10-31-10-31-05

ഞങ്ങളുടെ നാല് സിറ്റിംഗ് എംഎൽഎമാർ വിട്ടുപോയി, ഞങ്ങളുടെ രാഷ്ട്രീയ ഭാവി ദുഷ്‌കരമാക്കിയിരുന്നു, എന്നാൽ വളരെ തന്ത്രപരമായാണ് ഇതെല്ലാം നടന്നത്. ഇത് സംസ്ഥാനത്തെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിയെഴുതുമെന്നും മാത്യു ആന്റണി പ്രതികരിച്ചു.


നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളുടെ ചുമതലയുള്ള മാത്യു അൻ്റണി മുംബൈ കേന്ദ്രീകരിച്ച് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.


എനിക്ക് കോൺഗ്രസ് പാർട്ടിയോട് വളരെ അഭിനിവേശമുണ്ടായിരുന്നു. ചെറുപ്പം മുതൽ എന്റെ ജീവിതത്തിലുടനീളം ഞാൻ രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്നു. 

ndndmmd-2025-10-31-10-31-42

എന്റെ മുതിർന്ന നേതാക്കളെയാണ് ഞാൻ പിന്തുടർന്നിരുന്നത്. അതിനാൽ അന്നു മുതൽ ഞാൻ കോൺഗ്രസ് പാർട്ടിയുടെ ഭാഗമാണ്. എനിക്ക് വ്യക്തിപരമായി കോൺഗ്രസിനെ എന്നും ഇഷ്ടമാണ്. 

എന്നാൽ ചില കാരണങ്ങളാൽ എനിക്ക് കുറച്ചുകാലം കോൺഗ്രസ് പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ആ കാലഘട്ടങ്ങളിൽ പോലും ഞാൻ അനീതി ചെയ്തുകൊണ്ടിരിക്കുകയാണോ എന്ന് ചിന്തിച്ച് ഞാൻ ഖേദിച്ചിരുന്നു എന്നും മാത്യു ആൻ്റണി പറഞ്ഞു.

Advertisment