/sathyam/media/media_files/tQ1Zg9U9ZWmqPV7GMktS.jpg)
ഹൈദരാബാദ്: തെലങ്കാന ബിജെപിയില്‍ പോര് മുറുകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര മന്ത്രി ജി. കിഷന് റെഡ്ഡി എത്തിയതോടെ തുടങ്ങിയ അസ്വാരസ്യങ്ങൾ ഇപ്പോൾ പരസ്യമായി നേതാക്കളും പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്.
കിഷന് റെഡ്ഡി സംസ്ഥാന നേതൃസ്ഥാനത്തെത്തിയതിന് പിന്നാലെ ചേർന്ന ആദ്യ യോഗത്തിൽ നിന്നും നടിയും ബിജെപി നേതാവുമായ വിജയശാന്തി ഇറങ്ങിപ്പോയി. ഇതോടെ വിയോജിപ്പുകളും പരസ്യമായി.
അവിഭജന ആന്ധ്രാ മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് വിജയശാന്തി ഇറങ്ങിപ്പോയതെന്നാണ് സൂചന. തെലങ്കാന രൂപീകരണത്തെ ശക്തമായി എതിര്‍ത്ത ആളായിരുന്നു കിരണ്‍ കുമാര്‍.
വിയോജിപ്പുകൾ വലിയ പോരിലേക്ക് നീങ്ങുമെന്നാണ് സൂചന. സംഭവത്തിൽ അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
"കിഷന് റെഡ്ഡിയെ കണ്ട് ആശംസിച്ചതിന് ശേഷമാണ് ഞാന്‍ പോയത്. എന്നാല്‍ തെലങ്കാന പ്രസ്ഥാനത്തെ ഇരുമ്പുകാലുകൊണ്ട് അടിച്ചമര്‍ത്തുമെന്ന് ഒരിക്കല്‍ പറഞ്ഞ ആരുടെയെങ്കിലും സാന്നിധ്യത്തില്‍ ഒരേ സ്ഥലത്ത് ഇരിക്കുന്നത് അസ്വസ്ഥതയാണ്. എനിക്ക് അത് അസാധ്യമാണ്. അതാണ് ഞാന്‍ നേരത്തെ പരിപാടിയില്‍ നിന്നിറങ്ങിയത്' - വിജയശാന്തി പിന്നീട് ഇങ്ങനെ ട്വീറ്റ് ചെയ്തു.
2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജയശാന്തി 2020ലാണ് ബിജെപിയിലേക്ക് മാറിയത്.