എം.എന്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ടു കുടുംബം നടത്തിയ വെളിപ്പെടുത്തലില്‍ ടി. സിദ്ദിഖിനെ വിശ്വസിക്കരുതെന്നു പറഞ്ഞിട്ടില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നീതിയും അനീതിയും പറയേണ്ടയാള്‍ താനല്ല. ആത്മഹത്യ വേദനാജനകമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടാകരുതായിരുന്നു

New Update
thiruvanchoor radhakrishnan

കോട്ടയം: വയനാട് ഡിസിസി ട്രഷറര്‍ എം. എന്‍. വിജയന്റെ മരുമകള്‍ പത്മജയോട് ടി. സിദ്ദിഖ് എം.എല്‍.എയെ വിശ്വസിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നു കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

Advertisment

എം.എന്‍. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.


സഹപ്രവര്‍ത്തകനെ വിശ്വസിക്കരുതെന്നു പറഞ്ഞു പ്രചരിപ്പിക്കുന്നതല്ല തന്റെ പണി. തന്നെ അറിയാവുന്ന ആരും അത് വിശ്വസിക്കില്ല.


എം.എന്‍. ജയന്റെ ആത്ഹത്യയുമായി ബന്ധപ്പെട്ട്  അന്വേഷണക്കമ്മീഷനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. പത്മജയും തന്നെ വന്നു കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു

.padmaja-suicide-attempt

അന്വേഷണറിപ്പോര്‍ട്ട് കെ.പി.സി.സിക്ക് സമര്‍പ്പിച്ചിരുന്നു.  റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുപറയില്ല. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. നീതിയും അനീതിയും പറയേണ്ടയാള്‍ താനല്ല.

ആത്മഹത്യ വേദനാജനകമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടാകരുതായിരുന്നു. അവിടെ ഇഷ്ടമില്ലായ്മയുടെ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ പാര്‍ട്ടി രാഷ്ട്രീയ തീരുമാനമെടുക്കണം,  അതുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisment