/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ഖത്തര്‍: ഗൾഫ് മലയാളി ഫെഡറേഷൻ - ഖത്തർ ചാപ്റ്റർ ഓണം സെപ്തംബർ 16 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ ബിൻ ഉംറാനിലെ ഗാർഡൻ വില്ലേജ് റെസ്റ്റോറന്റിൽ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു.
ഖത്തർ ചാപ്റ്റർ പ്രസിഡന്റ് റഫീഖിന്റെ സ്വാഗത പ്രഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ. ജാഫർ ഖാൻ അധ്യക്ഷനായിരുന്നു.
വളരെ ഹൃദ്യമായ രീതിയിൽ സംഘടനകളുടെ ആവശ്യകതയും വിശദീകരിച്ച പ്രഭാഷണത്തിൽ ജിഎംഎഫ് ഖത്തറിന്റെ ആവശ്യകതയും പ്രവർത്തന മേഖലയും വിശദീകരിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് സാൽറ്റൂസ് സാമുവേൽ ഷാനി, നിമിഷ, റഹൂഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. മനാഫിന്റെ നേതൃത്വത്തഗിലുള്ള സംഗീത പരിപാടി വളരെ മികച്ചു നിന്നു.
60 ൽ പരം ആളുകൾ പങ്കെടുത്ത പരിപാടി സമൃദ്ധമായ ഓണ സദ്യക്ക് ശേഷം ജിഎംഎഫ് ട്രഷറര്‍ ബഷീർ അമ്പമുട്ടത്തിന്റെ നന്ദി പ്രഭാഷണത്തോടെ അവസാനിച്ചു.