New Update
/sathyam/media/post_attachments/Pn669lcOEnxBLbiApNaK.jpg)
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. 40 വര്‍ഷത്തിലേറെയായി ഖത്തറില്‍ സ്ഥിരതാമസമാക്കിയ ജോസഫ് പള്ളത്ത് എബ്രഹാം (ഷാജി) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ വിവിധ രോഗങ്ങള്‍ ചികിത്സയിലിരിക്കെയാണ് മരണം. 57 വയസായിരുന്നു.
Advertisment
40 വർഷത്തിലേറെയായി എബിഎൻ കോർപ്പറേഷൻ ബെഹ്‌സാദ് ഗ്രൂപ്പിന്റെ സീനിയർ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ആനി ജോസഫ്. മക്കള്‍: ഷാജിൻ ജോസഫ്, ഷൈൻ ജോസഫ്. ബന്ധുക്കൾ ഖത്തറിൽ എത്തിയ ശേഷം സംസ്‌കാരം ഖത്തറിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തന്റെ പിതാവ് പരേതനായ സി കെ മേനോനുമായി മികച്ച ബന്ധം പുലർത്തിയിരുന്ന ജോസഫ് തനിക്ക് ഒരു പ്രധാന വഴികാട്ടിയായിരുന്നുവെന്ന് എബിഎൻ കോർപ്പറേഷൻ ചെയർമാൻ ജെ കെ മേനോൻ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us