രജനീകാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി; താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; ആരോഗ്യനില തൃപ്തികരം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍

New Update

publive-image

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. വെള്ളിയാഴ്ച 'കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ' എന്ന ശസ്​ത്രക്രിയക്കാണ്​ വിധേയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

Advertisment

എംആർഐ സ്‌കാനിങ്ങിൽ രക്തക്കുഴലുകൾക്ക് നേരിയ പ്രശ്‌നം കണ്ടെത്തിയതോടെയാണ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താരത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

rajinikanth
Advertisment