New Update
Advertisment
ലണ്ടന്‍: പാന്റ്‌സ് ധരിക്കാതെ ബിബിസി അവതാരകന്‍ വാര്‍ത്ത വായിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായത് നിമിഷങ്ങള്‍ക്കുള്ളില്‍. ഇസ്രായലിനേക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്ന വേളയില്‍ സ്റ്റുഡിയോയുടെ വൈഡ് ആങ്കിള്‍ ഷോട്ട്‌സിലാണ് അവതാരകനായ ഷോണ്‍ ലെയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്.
ഷോണ്‍ ലെ ജാക്കറ്റും ടൈയും ധരിച്ചിട്ടുണ്ടെങ്കിലും പാന്റിന് പകരം ഷേര്‍ട്ട്‌സാണ് ധരിച്ചിരിക്കുന്നത്. വീഡിയോയും ചിത്രങ്ങളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രസകരമായ കമന്റുകളാണ് ഉപയോക്താക്കള്‍ കുറിച്ചത്. 'കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രധാരണം' എന്നായിരുന്നു ഒരാളുടെ കമന്റ്.