റിയാദിലെ കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയെ മരവിപ്പിച്ചെന്ന് സെൻട്രൽ കമ്മിറ്റി

New Update

publive-image

റിയാദ്: മുസ്ലിം ലീഗിന്റെ പ്രവാസി ഘടകമായ കെ.എം.സി.സിയുടെ റിയാദ് ഘടകത്തിൽ അച്ചടക്ക നടപടി. മലപ്പുറം ജില്ലാകമ്മിറ്റിക്കെതിരെയാണ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നടപടി. കമ്മിറ്റിയെ ഒന്നടങ്കം മരവിപ്പിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment

നിരന്തരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി യോഗമാണ് ഐക്യകണ്‌ഠേന ഈ തീരുമാനമെടുത്തതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. മലപ്പുറം ജില്ലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഡ്വ. അനീര്‍ ബാബുവിനെ ചെയര്‍മാനായും റഫീഖ് ഹസ്സന്‍ വെട്ടത്തൂരിനെ കണ്‍വീനറായും തെരഞ്ഞെടുത്തിട്ടുണ്ട്.

നൗഫല്‍ തിരൂര്‍, യൂനുസ് നാനാത്ത്, മൊയ്തീന്‍ കുട്ടി കോട്ടക്കല്‍, നാസര്‍ മൂത്തേടം എന്നിവര്‍ പുതിയ സമിതിയിൽ അംഗങ്ങളായിരിക്കും.

NEWS
Advertisment