New Update
/sathyam/media/post_attachments/NNt16yihr66IYpbJisp7.jpg)
റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി നസീമ മൻസിലിൽ മുബാറക് (38) ആണ് റിയാദിൽ മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
പതിനേഴ് വർഷമായി സൗദിയിലുള്ള മുബാറക് എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. സൈനുൽ ആബിദീനാണ് പിതാവ്. മാതാവ്: നസീമ. ഭാര്യ: നാസില. മകൻ: ഫിറോസ്.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് സഹോദരൻ മുനീറും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, സമദ് എന്നിവരും രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us