പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചു പേരുടെയും മരണം അതിദാരുണമായി! മരിച്ചവരില്‍ മൂന്ന് കുട്ടികളും; ​ബേപ്പൂര്‍ സ്വദേശികളുടെ വിയോഗത്തിന്റെ ഞെട്ടലില്‍ സൗദിയിലെ മലയാളി സമൂഹം

author-image
സൌദി ഡെസ്ക്
New Update

publive-image

ജിദ്ദ: കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് സൗദിയിലെ മലയാളി സമൂഹം. ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്. ദമാമില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

Advertisment

പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജുബൈലിൽനിന്നു ജിസാനിലേയ്ക്കു മുഹമ്മദ് ജാബിര്‍ കുടുംബസമേതം പോകുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാറിനു പുറകിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ജിസാനിൽ കുടുംബം എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്.

വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനുഗമിക്കുകയായിരുന്നു കുടുംബം. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍-റെയ്ന്‍ ആശുപത്രയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Advertisment