റിയാദില്‍ ഗർഭസ്ഥാവസ്ഥയിൽ മരണപ്പെട്ട ഇരട്ട കുഞ്ഞുങ്ങൾക്ക് അൽ ഖർജ് ശ്മശാനത്തിൽ അന്ത്യവിശ്രമം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

റിയാദ്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനിക്കാൻ പോകുന്ന കൺമണികളെ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു വാരണാസി സ്വദേശികളായ ചന്ദനും ഭാര്യയും. വിധി പക്ഷെ മറിച്ചായിരുന്നു. നാല് മാസം ഗർഭിണിയായിരിക്കെ ഇരട്ടകളായ ശിശുക്കളുടെ മൃതദേഹമാണ് ആ അച്ഛനും അമ്മക്കും കാണാൻ കഴിഞ്ഞത്.

അബോർഷനായി റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചു. സാധാരണ ഗതിയിൽ മുനിസിപ്പാലിറ്റിയാണ് മൃതദേഹം അടക്കം ചെയ്യാറുള്ളത്. ചിലപ്പോൾ മാസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വരും. റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് കൺവീനർ നിയാസ് മൂർക്കനാടിൻ്റെ സഹപ്രവർത്തകൻ കൂടിയാണ് ഈ കുട്ടികളുടെ അച്ഛൻ.

സഹപ്രവർത്തകന് അൽപമെങ്കിലും ആശ്വാസമാകാൻ നിയാസ് തന്നെ മുൻകയ്യെടുത്തു. കെഎംസിസി ജനറൽ കൺവീനർ ശിഹാബ് പുത്തേഴത്ത്, കൺവീനർ ദഖ്വാൻ വയനാട് എന്നിവരും രേഖകൾ ക്രോഡീകരിച്ചു. വൈകാതെ എമ്പസി എന്‍ഒസി ലഭിച്ചു.

സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് ലെറ്ററുകൾ ലഭിച്ചെങ്കിലും അത് സുമേശിയിലേക്ക് മാറ്റാനുള്ളതായത് കൊണ്ട് നേരിട്ട് ബോഡി സ്വീകരിക്കാനായില്ല. കെഎംസിസി വെൽഫെയർ വിങ്ങ് നേതൃത്വം ചർച്ച നടത്തി. വൈ. ചെയർമാൻ മഹ്ബൂബ് പോലീസ് സ്റ്റേഷനിൽ പോയി ലെറ്റർ തിരുത്തി വാങ്ങുകയും അൽ ഖർജ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.

വൈകുന്നേരം എല്ലാ ബഹുമതികളോടും കൂടി കുട്ടികളുടെ അച്ഛൻ്റെ സാന്നിദ്ധ്യത്തിൽ കെഎംസിസി ടീം മറവ് ചെയ്തു. ഈ ഇടപെടൽ ആശ്വാസമായി എന്ന് ആ സഹോദരൻ്റെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതയും മതത്തിൻ്റെയും, വസ്ത്ര ധാരണത്തിൻ്റെയും പേരിൽ തമ്മിലടിക്കുന്ന കാലത്ത് നമ്മുടെ സമൂഹത്തിന് ഇതിനേക്കാൾ വലിയ സന്ദേശം നൽകാനില്ലെ ന്നും കെഎംസിസി വെൽഫെയർവിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ അഭിപ്രായപ്പെട്ടു.

ഇതിൽ ഇടപെട്ട കെഎംസിസി ടീമിനെ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിപി. മുസ്തഫയും പ്രത്യേകം അഭിനന്ദിച്ചു.

Advertisment