ഇന്ത്യയിൽ മത ന്യുന വിഭാങ്ങൾക്കിടയിൽ ഭീതി പരത്തി നിരന്തരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ നിലയ്ക്കു നിർത്തുവാൻ അടിയന്തിര നടപടി സ്വീകരിക്കണം - റിയാദ് കെഎംസിസി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

റിയാദ്: ഇന്ത്യയിൽ മത ന്യുന വിഭാങ്ങൾക്കിടയിൽ ഭീതി പരത്തി നിരന്തരം രാജ്യത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സങ്കി രാഷ്ട്രീയത്തിനു വളം വെച്ച് കൊടുക്കുന്നത് രാജ്യത്തിനു കൂടുതൽ ആപത്താണെന്നും ഇവരെ നിലക്കു നിർത്തുവാൻ ഇന്ത്യൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി.പി. മുസ്തഫ ആവശ്യപ്പെട്ടു.

സങ്കി രാഷ്ട്രീയ ചൊല്പടിക്ക് ഇന്ത്യൻ സർക്കാർ മൗനമായി മുന്നോട്ടു പോവുന്നത് തുടർന്നാൽ ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ യശസ്സും മുഖവും കൂടുതൽ വികൃതമാവുമെന്നും സി.പി. മുസ്തഫ അഭിപ്രായപ്പെട്ടു.

ലോക മുസ്ലിംകൾ ഭൂലോകത്ത് അവരുടെ പ്രഥമ സ്‌നേഹവും ആദരവും ബഹുമാനവും നൽകുന്നത് അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ) യെയാണ്‌. മുസ്ലിം ജനവിഭാഗങ്ങളുടെ കരളിന്റെ കഷ്ണമായി കാണുന്ന നബി (സ)യെ അവഹേളിക്കുന്നത് ലോക മുസ്ലിംകളുടെ കടുത്ത വേദനക്ക് ഇടയാക്കുന്ന കാര്യമാണ്.

ഇന്ത്യയുടെ യശസും മതേതരത്വവും ഉയർത്തി പിടിക്കുന്നതിൽ നാൾക്ക് നാൾ ബിജെപി സർക്കാർ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മറ്റു പല പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി ഭരണകർത്താക്കൾ തന്നെ ഇത്തരം നടപടികൾക്കു സമ്മതം മൂളുന്നത് നിർത്തലാക്കണം.

ഇന്ത്യൻയിൽ നിരന്തരം മത ചിഹ്ന്നങ്ങളെയും ആരാധന കാര്യാലയങ്ങളെയും ആക്രമിക്കുന്ന രീതി രാജ്യത്തിനു ആപത്താണെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ മുൻകാല നേതാക്കളും, ഭരണ കർത്താക്കളും കാണിച്ചുതന്ന നല്ല മാതൃക നിലനിർത്തുവാൻ സർക്കാർ കൂടുതൽ ജാഗ്രത പാ ലിക്കേണ്ടിയിരിക്കുന്നുവെന്നും പത്ര കുറിപ്പിൽ അദ്ദേഹം അറിയിച്ചു.

Advertisment