പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; സൗദിയില്‍ പിതാവിന്റെ കബറിനരികിൽ അന്ത്യവിശ്രമം

author-image
nidheesh kumar
New Update

publive-image

Advertisment

അൽ ഖോബാർ (സൗദി): ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അൽ ഖോബാറിൽ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറ പുരയിൽ  സർഫറാസ് മഹമൂദ് (37) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി  നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 3 വർഷമായി ദമാമിലെ ആർക്ക് ആൻഡ് ബിൽഡ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ഫാത്തിമ ഷഹിസ്ത്ത. മക്കൾ: ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ (വിദ്യാർഥികൾ). പിതാവ്: പരേതനായ മഹമൂദ്, മാതാവ്: ഷരീഫ മഹമൂദ്.

അൽ ഖോബാർ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ദമാം 91 കബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.

13 വർഷം മുൻപ് ദമാമിൽ  മരണമടഞ്ഞ  പിതാവ് മഹമൂദിന്റെ മൃതദേഹവും ദമാമിലെ 91 കബർസ്ഥാനിലാണ് സംസ്കരിച്ചിരുന്നത്. പിതാവിനെ അടക്കിയ ഇടത്തുതന്നെ തന്നെ സർഫറാസിനെയും അടക്കം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. ഇതിനാവശ്യമായ പ്രത്യേക അനുമതി അധികൃതരിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

Advertisment