സൗദി കെഎംസിസിയുടെ പ്രവർത്തനം മാതൃകാപരം - തായ്‌ലൻഡ്‌ കെഎംസിസി പ്രസിഡന്റ്‌ പുത്തൻങ്ങോട്ട് കുഞ്ഞാൻ

author-image
nidheesh kumar
New Update

publive-image

റിയാദ്: അന്താരാഷ്ട്ര മേഖലയിൽ കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനം മികവ് കൂടുതൽ കാണിച്ചതായും മിഡിൽ ഈസ്റ്റ് കെഎംസിസിയിൽ മാതൃകയായതിൽ സൗദി കെഎംസിസിക്കു അഭിമാനിക്കാവുന്നതാണെന്നും സംഘടയുടെ പ്രവർത്തന രീതി സമൂഹത്തിൽ ചലനം സൃഷ്ടിച്ചത് ലീഗിന് ഏറ്റവും നല്ല സപ്പോര്‍ട്ട് ആയതുമെല്ലാം നമ്മുടെ കൂട്ടായ പ്രവർത്തനമാണെന്നും തായ്‌ലൻഡ്‌ കെഎംസിസി പ്രസിഡന്റ്‌ പുത്തൻങ്ങോട്ട്‌ കുഞ്ഞാൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ അദ്ദേഹത്തിന്നു റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസിയുടെ സി.എച് സെന്റർ ഫണ്ട് ക്രോഡികരണ ജില്ല - മണ്ഡലം തല കൺവെൻഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

publive-image

കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിപി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജലീൽ തിരൂർ, യു.പി. മുസ്തഫ, അബ്ദു റഹ്മാന്‍, ഫറൂഖ്, മുജീബ് ഉപ്പട, ചാക്കീരി നൗഷാദ്, ഉസ്മാൻ അലി പാലത്തിങ്ങൽ, നൗഫൽ തിരൂർ, കെ. ടി. അബൂബക്കർ, മജീദ് കണ്ണൂർ, ബാവ താനൂർ, ഷുഹൈബ് പനങ്ങാങ്ങര, പി. സി. മജീദ്, ഷാഹിദ് മാസ്റ്റർ, മാമുകോയ ഒറ്റപ്പാലം, അലി വയനാട്, റസാഖ് വളക്കൈ, അഡ്വ. അനീർ ബാബു എന്നിവർ നേതൃത്വം നൽകി.

publive-image

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി. പി. മുസ്തഫ പൊന്നാട അണിയിച്ചു. പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി നൽകിയ സ്വീകരണം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ് ഘാടനം ചെയ്തു. സത്താർ താമരത്ത്‌ അധ്യയകയ്കത വഹിച്ചു.

വെങ്കിട്ട അസീസ്, ഷൌക്കത്ത് കടമ്പോട്, മുഹമ്മദ്‌ വേങ്ങര, മജീദ് മണ്ണാർമല, വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, മുജീബ് കൊയിസ്സൻ, സിദീഖ് താഴെക്കോട്, ബുഷെയർ താഴെകോട്, കെ. ഫൈസൽ മണ്ണാർമല, ഇസ്മായിൽ മണ്ണാർമല, കെ. പി. ഫവാസ് കാപ്പ് എന്നിവർ നേതൃത്വം നൽകി.

Advertisment