/sathyam/media/post_attachments/hQAVpwnh9Th1snWejFS7.jpg)
സൗദി അറേബ്യ: ഉംറ വിസാ കാലാവധി മൂന്ന് മാസമായി ദീര്‍ഘിപ്പിച്ചു. ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദിയില്‍ എവിടെയും സഞ്ചരിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫിഖ് അല്‍ റബിയ വ്യക്തമാക്കി. നിലവില്‍ ഒരു മാസമാണ് ഉംറ വിസയുടെ കാലാവധി.
ഉംറ വിസയിലെത്തുന്നവര്‍ക്ക് മക്ക മദീന നഗരങ്ങള്‍ക്ക് പുറമേ സൗദിയില്‍ എവിടെയും സഞ്ചരിക്കാനുള്ള അനുമതിയും നല്‍കും. കൂടുതല്‍ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ഉംറ വിസ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സര്‍വീസ് ഏജന്‍സികള്‍ വഴിയല്ലാതെ തീര്‍ത്ഥാടകര്‍ക്ക് തന്നെ ഓണ്‍ലൈന്‍ വഴി ഇപ്പോള്‍ ഉംറ വിസ ലഭിക്കും.
തീര്‍ത്ഥാടകര്‍ക്ക് തന്നെ തങ്ങള്‍ക്ക് താത്പര്യമുള്ള താമസം, യാത്ര തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പാക്കേജ് തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹജജ് വേളയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും തീര്‍ത്ഥാടകരുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുകയെന്നും തൗഫിഖ് അല്‍ റബിയ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us