New Update
സെലിബ്രിറ്റികളുടെ വിവാഹം, ആഘോഷങ്ങള്‍, അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തായാകാറുണ്ട്. അത്തരം വാര്‍ത്തകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്തിന് ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നുവെന്നാണ് പലരുടെയും ചോദ്യം.
മകനെ സ്‌കൂളിലാക്കാന്‍ നടി നവ്യ നായര്‍ പോയതും ഇത്തരത്തില്‍ വാര്‍ത്തയായി. പതിവുപോലെ ഇതിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അത്തരത്തില്‍ വന്ന ഒരു കമന്റ് വാര്‍ത്തയെക്കാളും ശ്രദ്ധ നേടിയെന്നതാണ് യാഥാര്‍ത്ഥ്യം. അഞ്ജലി താരദാസ് എന്ന യുവതി പങ്കുവച്ച വൈറല്‍ കമന്റ് നവ്യ നായരും തന്റെ ഫേസ്ബുക്കില്‍ പേജില്‍ പങ്കുവച്ചു. ആ കമന്റ് ഇങ്ങനെ...
"ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോ കൊറിയര്‍ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് തിരിച്ചു അയക്കും. പോയി ഒപ്പിട്ട് കൈ പറ്റണം''.