വീണ്ടും കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ്‍ 24 ലക്ഷം രൂപ പിഴയടയ്ക്കണം

New Update

publive-image

Advertisment

ദുബായ്: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് വീണ്ടും പിഴശിക്ഷ ഇത്തവണ 24 ലക്ഷം രൂപയാണ് താരം അടയ്‌ക്കേണ്ടത്.

മറ്റു ടീമംഗങ്ങള്‍ ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടയ്ക്കണം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്. മൂന്നാമതും ഇത് ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് സഞ്ജു വിലക്ക് നേരിടേണ്ടി വരും.

Advertisment