Advertisment

തകര്‍പ്പന്‍ ഫ്രീ കിക്കുമായി എഡു ബേഡിയ! മുഹമ്മദന്‍സിനെ തകര്‍ത്ത് എഫ്‌സി ഗോവ ഡ്യൂറന്റ് കപ്പ് ജേതാക്കള്‍

New Update

publive-image

കൊല്‍ക്കത്ത: മുഹമ്മദന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് എഫ്‌സി ഗോവ ഡ്യൂറന്റ് കപ്പ് ജേതാക്കളായി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ച മത്സരത്തില്‍ അധിക സമയത്താണ് വിജയഗോള്‍ പിറന്നത്.

105-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ക്യാപ്റ്റന്‍ എഡു ബേഡിയ ഗോവയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. ഇതോടെ ഡ്യൂറാന്‍ഡ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ചരിത്രനേട്ടവും എഫ്‌സി ഗോവ സ്വന്തമാക്കി.

Advertisment