പഞ്ചാബ് കിങ്‌സിനെതിരായ മത്സരം തോറ്റെങ്കിലും ദീപക് ചഹറിന് ഇത് ജീവിതത്തിലെ അവിസ്മരണീയ നിമിഷം; സ്റ്റേഡിയത്തില്‍ വച്ച് ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്തു-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ദുബായ്: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനുശേഷം ദുബായ് സ്റ്റേഡിയത്തില്‍ വച്ച് കാമുകിയെ പ്രൊപ്പോസ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹര്‍. സ്റ്റേഡിയത്തില്‍ വച്ച് ഇരുവരും മോതിരം കൈമാറിയതോടെ ചുറ്റുമുണ്ടായിരുന്നവര്‍ കരഘോഷം മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പഞ്ചാബിനെതിരായ മത്സരം തോറ്റെങ്കിലും തുടര്‍ന്ന് സംഭവിച്ചത് ദീപകിന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ്. മത്സരത്തില്‍ ദീപകിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ താരം 48 റണ്‍സ് വഴങ്ങി.

Advertisment