അവധിക്കാലം അടിച്ചുപൊളിച്ച് നീരജ് ചോപ്ര; മാലിദ്വീപില്‍ നിന്ന് ദുബായിലെത്തിയ താരം സ്‌കൈ ഡൈവിംഗിലും ഒരു പരീക്ഷണം നടത്തി-വീഡിയോ വൈറല്‍

New Update

publive-image

വധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര. അല്‍പം 'സാഹസികമായാണ്' താരം ഒഴിവുസമയം ചെലവിടുന്നത്. മാലിദ്വീപില്‍ നിന്ന് ദുബായിലെത്തിയ നീരജ് അവിടെ സ്‌കൈ ഡൈവിംഗ് നടത്തുന്ന ചിത്രം വൈറലാണ്.

Advertisment

സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ നീരജ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. എല്ലാവരും ഈ സാഹസികത പരീക്ഷിക്കണമെന്നാണ് നീരജിന്റെ അഭിപ്രായം.

ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കാനുള്ള രാജ്യത്തിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ജാവലിന്‍ ത്രോയിലെ മികച്ച പ്രകടനത്തിലൂടെ ഈ 23-കാരന്‍ വിരാമം കുറിച്ചത്. തന്റെ ജര്‍മന്‍ പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്‌സുമായുള്ള പങ്കാളിത്തം 2024-ലെ പാരീസ് ഒളിമ്പിക്‌സിലും തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് നീരജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാര്‍ട്ടോണിയറ്റ്‌സിന്റെ പരിശീലന രീതികള്‍ തനിക്ക് ഏറ്റവും അനുയോജ്യമാമെന്നാണ് നീരജ് പറയുന്നത്.

Advertisment