പെലെയെയും മറികടന്ന് സുനില്‍ ഛേത്രി! നായകന്റെ ഇരട്ടഗോള്‍ മികവില്‍ മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍

New Update

publive-image

മാലി: നിര്‍ണായകമായ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

Advertisment

മന്‍വീറും ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടി. നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30 ന് നടക്കും. ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളില്‍ നിന്നാണ് താരം 79 ഗോളുകള്‍ നേടിയത്. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്.

Advertisment