താത്കാലിക പരിശീലന സ്ഥാനം; ബിസിസിഐ ദ്രാവിഡിനെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പോടെ രവിശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ പരിശീലകനെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ച് ബിസിസിഐ. എന്നാല്‍ പുതിയ പരിശീലകനെ നിയമിക്കാന്‍ കാലത്താമസമെടുക്കുന്ന പശ്ചാത്തലത്തില്‍, രാഹുല്‍ ദ്രാവിഡിനോട് താത്കാലിക പരിശീലകനാകാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരേ പരമ്പരയുണ്ട്. ഈ പരമ്പരയില്‍ ഇന്ത്യയുടെ താത്കാലിക പരിശീലകനാകണമെന്നാവശ്യപ്പെട്ടാണ് ബിസിസിഐ ദ്രാവിഡിനെ സമീപിക്കുന്നത്. നേരത്തെ ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ഇത്തവണയും രാഹുല്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

rahul dravid
Advertisment