ഐപിഎല്ലില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു; ദിനേശ് കാര്‍ത്തിക്കിന് താക്കീത്‌

New Update

publive-image

ഷാര്‍ജ: ഐപിഎല്ലില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേശ് കാര്‍ത്തിക്കിന് താക്കീത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് കാര്‍ത്തിക് പെരുമാറ്റച്ചട്ടം ലംഘിച്ചത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. മാച്ച് റഫറിയാണ് താരത്തിനെതിരേ നടപടിയെടുത്തത്.

Advertisment

എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ.പി.എല്ലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാര്‍ത്തിക്ക് സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതായിരിക്കാം താക്കീതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

dinesh karthik
Advertisment