/sathyam/media/post_attachments/wQJVJLWA3ZIQ99TrDvi3.jpg)
ഷാര്‍ജ: ഐപിഎല്ലില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേശ് കാര്‍ത്തിക്കിന് താക്കീത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് കാര്‍ത്തിക് പെരുമാറ്റച്ചട്ടം ലംഘിച്ചത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. മാച്ച് റഫറിയാണ് താരത്തിനെതിരേ നടപടിയെടുത്തത്.
എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ.പി.എല്ലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാര്‍ത്തിക്ക് സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതായിരിക്കാം താക്കീതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.