New Update
Advertisment
ദുബായ്: ഐപിഎല്ലില്‍ മികച്ച ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദ്. സീസണില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 46.38 ശരാശരിയില്‍ 603 റണ്‍സടിച്ചുകൂട്ടിയ ഋതുരാജിന്റെ മികവിലായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ പല വിജയങ്ങളും.
ഇന്ന് ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 24 റണ്‍സെടുത്താല്‍ ഓറഞ്ച് ക്യാപ്പ് ഗെയ്കവാദിന്റെ തലയിലാവും. അങ്ങനെ സംഭവിച്ചാല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവും ഗെയ്കവാദ്. നിലവില്‍ ഈ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷിന്റെ പേരിലാണ്. ഐപിഎല്‍ 2008ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 616 റണ്‍സ് നേടിയാണ് മാര്‍ഷ് ഓറഞ്ച് ക്യാപ് നേടിയത്.