Advertisment

ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തില്‍, അതുകൊണ്ടാണ് ധോണിയെ മെന്‍ററാക്കിയതെന്ന് മുന്‍ പാക് താരം

New Update

publive-image

Advertisment

ദുബായ്: ട്വന്റി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് പാകിസ്താന്റെ മുന്‍താരം തന്‍വീര്‍ അഹമ്മദ്. ആ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് വിരാട് കോലി ലോകകപ്പിന് ശേഷം ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്നും ധോനിയെ മെന്ററായി നിയോഗിച്ചതെന്നും തന്‍വീര്‍ പറയുന്നു.

കടലാസില്‍ ഇന്ത്യ കരുത്തരാണെങ്കിലും ലോകകപ്പ് ടീമിലുള്ള ഇന്ത്യയുടെ പല കളിക്കാരും മികച്ച ഫോമിലലല്ലെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും എബിപി ന്യൂസിനോട് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

മുൻ ഇന്ത്യൻ താരങ്ങളായ കപിൽ ദേവ്, വീരേന്ദർ സേവാഗ് തുടങ്ങിയവർ കൂടി പങ്കെടുത്ത എബിപി ന്യൂസിന്റെ പരിപാടിയിലാണ് ഇന്ത്യയുടെ സമ്മർദ്ദത്തെക്കുറിച്ച് തൻവീർ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ മികച്ച ടീമാണെങ്കിലും അവരെ സമ്മർദ്ദത്തിലാക്കുന്ന ഘടകങ്ങൾ പലതുണ്ടെന്ന് തൻവീർ പറഞ്ഞു.

കടലാസില്‍ ഇന്ത്യ കരുത്തുറ്റ ടീമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്ത സാഹചര്യത്തില്‍ വിരാട് കോലി ടി20 നായകസ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മികച്ച പ്രകടനം നടത്താനുള്ള കനത്ത സമ്മര്‍ദ്ദം അദ്ദേഹത്തിലുണ്ട്. അതുമാത്രമല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള കളിക്കാരൊന്നും ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച 10 പ്രകടനങ്ങളെടുത്താല്‍ അതില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ കളിക്കാരൊന്നുമില്ല. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും മികവിലേക്ക് ഉയര്‍ന്നിട്ടില്ല.

‘പാക്കിസ്ഥാന്റെ കാര്യം നോക്കൂ. ദുബായിൽ വളരെയധികം മത്സരങ്ങൾ കളിക്കുന്നവരാണ് അവർ. അതുകൊണ്ടുതന്നെ വേദിയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അവർക്ക് ഇന്ത്യയേക്കാൾ ധാരണയുണ്ടാകും.', തന്‍വീര്‍ പറയുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത് ഒക്ടോബര്‍ 24-ന് ആണ്. പാകിസ്താനാണ് എതിരാളികള്‍. ഈ പശ്ചാത്തലത്തിലാണ് തന്‍വീറിന്റെ പരാമര്‍ശം.

Advertisment