New Update
ബാഴ്‌സലോണ: മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്‌സലോണയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പാനിഷ് ലീഗില്‍ അലാവസിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട താരം തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
Advertisment
ഉടന്‍തന്നെ അഗ്വേറോയെ മെഡിക്കല്‍ സംഘം താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. കൂടുതല്‍ പരിശോധനകള്‍ക്കായി താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടീഞ്ഞ്യോയാണ് അഗ്വേറോയ്ക്ക് പകരം കളത്തിലിറങ്ങിയത്.