'അവര്‍ വെറുപ്പ് ഉള്ളില്‍ നിറഞ്ഞവരാണ്. കാരണം അവര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല. അവര്‍ക്ക് മാപ്പു നല്‍കൂ. നിങ്ങള്‍ ടീമിനെ സംരക്ഷിക്കൂ'-കോലിയോട് രാഹുല്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'പ്രിയപ്പെട്ട വിരാട്... അവര്‍ വെറുപ്പ് ഉള്ളില്‍ നിറഞ്ഞവരാണ്. കാരണം അവര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല. അവര്‍ക്ക് മാപ്പു നല്‍കൂ. നിങ്ങള്‍ ടീമിനെ സംരക്ഷിക്കൂ.' രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.

വിരാട് കോലിയുടെ മകള്‍ വാമികയ്ക്കു നേരെ ബലാത്സംഗ ഭീഷണി വരെയുണ്ടായി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ (സിഡബ്ല്യുസി) പൊലീസിന് നോട്ടിസ് അയച്ചിട്ടുണ്ട്. കുഞ്ഞിനെതിരായുള്ള സൈബർ ആക്രമണം ലജ്ജാകരമാണെന്ന് സിഡബ്ല്യുസി ചെയർപഴ്സൺ പറഞ്ഞു.

rahul gandhi virat kohli
Advertisment