New Update
അമ്മാൻ: വനിതകളുടെ ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇറാൻ ജയിച്ചത് പുരുഷ താരത്തെ ഇറക്കിയാണെന്ന ആരോപണവുമായി ജോര്‍ദാന്‍ രംഗത്ത്. മത്സരത്തിൽ നിരവധി സേവുകള്‍ നടത്തിയ ഇറാന്റെ ഗോൾകീപ്പർ പുരുഷനാണെന്നാണ് ജോർദാന്റെ ആരോപണം.
Advertisment
ഇറാൻ ഗോൾകീപ്പർ സുഹ്റ കൗദേയിക്കെതിരെയാണ് ജോർദാന്റെ ആരോപണം. പുരുഷ താരമായ സുഹ്റ വനിതാ താരമായി അഭിനയിക്കുകയാണെന്നാണ് ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഹുസൈൻ രാജകുമാരന്റെ ആരോപണം.
സംഭവം അന്വേഷിക്കണമെന്നാണ് ജോര്‍ദാന്റെ ആവശ്യം. യോഗ്യതാ മത്സരത്തിൽ ഇറാൻ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ജോർദാനെ തോൽപ്പിച്ചിരുന്നു.