പാറ്റ് കമ്മിന്‍സ് ഓസീസ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായേക്കും

New Update

publive-image

സിഡ്‌നി: പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായേക്കും. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്ലി, ടോണി ഡോഡ്മെയ്ഡ്, ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റി കമ്മിന്‍സുമായി അഭിമുഖം നടത്തിയിരുന്നു. സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റനാകാനാണ് സാധ്യത.

Advertisment

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്നാണ് ഓസീസ് ടീം പുതിയ ക്യാപ്റ്റനെ തേടുന്നത്.

Advertisment