Advertisment

സെക്സ് ടേപ്പ് കേസില്‍ കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും ശിക്ഷ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

പാരിസ്: സെക്സ് ടേപ്പ് വിവാദത്തിൽ റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ കുറ്റക്കാരനെന്ന് കോടതി. ഒരു വർഷത്തെ സസ്പെൻഡഡ് തടവും അരക്കോടിയിലധികം രൂപ പിഴയുമാണ് ശിക്ഷ. അഞ്ച് വർഷത്തോളം മുൻപു നടന്ന സംഭവത്തിന്റെ പേരിലാണ് ബെൻസേമയെ കോടതി ശിക്ഷിച്ചത്.

കരീം ബെന്‍സിമയ്ക്കൊപ്പം പ്രതികളായ നാലുപേര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രഞ്ച് ഫുട്ബോള്‍ താരം മാത്യു വാല്‍ബുവെനയ്ക്കെതിരെ ഇറങ്ങിയ സെക്സ് ടേപ്പ്, ഈ താരത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ബെന്‍സിമ അടക്കം ഉണ്ടാക്കിയതായിരുന്നു എന്നാണ് കേസ്. 2015 ജൂണിലായിരുന്നു സംഭവം. വാല്‍ബുവെനയെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തിന് പണം നല്‍കാന്‍ കരീം ബെന്‍സിമ നിര്‍ബന്ധിച്ചതോടെയാണ് ബെന്‍സിമയ്ക്ക് ഇവരുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്.

സസ്പെൻഡഡ് തടവുശിക്ഷയായതിനാൽ ബെൻസേമ ജയിലിൽ കഴിയേണ്ടിവരില്ല. സംഭവത്തിൽ പങ്കില്ലെന്നാണ് ആദ്യം മുതലേ ബെൻസേമയുടെ നിലപാട്. ശിക്ഷ വിധിക്കുമ്പോൾ ബെൻസേമ കോടതിയിലെത്തിയിരുന്നില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബെൻസേമയുടെ അഭിഭാഷകൻ വ്യക്തമാക്കി. നിലവില്‍ ഗ്രീക്ക് ക്ലബായ ഒളിംപികോസിന്‍റെ താരമാണ് വാല്‍ബുവെന.

Advertisment