ന്യൂസിലന്‍ഡിനെതിരായ കാണ്‍പുര്‍ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ അരങ്ങേറും; വ്യക്തമാക്കി രഹാനെ

New Update

publive-image

Advertisment

കാണ്‍പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറുമെന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. സൂര്യകുമാര്‍ യാദവോ ശ്രേയസ് അയ്യരോ ഇന്ത്യയ്ക്കായി അരങ്ങേറുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അയ്യരായിരിക്കും അരങ്ങേറുന്നതെന്ന് ക്യാപ്റ്റന്‍ സ്ഥിരീകരിക്കുകയായിരുന്നു.

രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവര്‍ക്ക് ടീം വിശ്രമം അനുവദിച്ചതോടെയാണ് ശ്രേയസിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. പരിക്ക് കാരണം കെ. എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

Advertisment