Advertisment

ബിഗ്ബാഷ് ലീഗ് ഫൈനലിൽ സ്വവർഗ ദമ്പതികൾ നേർക്കുനേർ; കലാശപ്പോരാട്ടം ശനിയാഴ്ച

New Update

publive-image

Advertisment

മെല്‍ബണ്‍: വനിതകളുടെ ബിഗ് ബാഷ് ലീഗ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സ്വവര്‍ഗ ദമ്പതികള്‍ നേര്‍ക്കുനേര്‍ വരുന്നു. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പെർത്ത് സ്കോച്ചേഴ്സും അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ഇതിൽ പെർത്ത് സ്കോച്ചേഴ്സ് താരമായ മരിസെയ്ൻ കാപ്പിന്റെ ജീവിത പങ്കാളിയായ ഡെയ്ൻ വാൻ നീകർക്ക് അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനായും കളത്തിലിറങ്ങും.

ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മുമ്പ് രണ്ടു തവണയും വാന്‍ നീകര്‍ക്കിനെ പുറത്താക്കിയത് കാപ്പാണ്. ഫൈനലിലും ഇത് ആവര്‍ത്തിച്ച് ഹാട്രികിനുള്ള ഒരുക്കത്തിലാണ് കാപ്പ്. ഇതിനു മുൻപും വനിതാ ബിഗ്ബാഷ് ലീഗിന്റെ ഫൈനൽ കളിച്ച ചരിത്രം ഇരുവർക്കുമുണ്ട്. അന്നുപക്ഷേ, ഇരുവരും ഒരേ ടീമിൽ കളിച്ചാണ് കിരീടം ചൂടിയത്.

‘ഈ സീസണിൽ രണ്ടു തവണ അവളെ പുറത്താക്കാൻ പറ്റി. മൂന്നാം തവണ നേർക്കുനേർ വരുമ്പോൾ അത് അവളുടെ ദിനമാകുമോ എന്ന ആശങ്കയിലാണ് ഞാൻ ’ – മത്സരത്തിനു മുന്നോടിയായി കാപ്പ് പറഞ്ഞു. 'അവളുടെ ബൗളിങ് ശൈലി എനിക്കറിയാം. കഴിഞ്ഞ 12 വര്‍ഷമായി അത് എനിക്ക് പരിചയമുണ്ട്. പക്ഷേ ചില സമയത്ത് അവളുടെ പന്തുകള്‍ അളക്കാന്‍ കഴിയില്ല', വാന്‍ നീകര്‍ക്ക് പറയുന്നു.

Advertisment