കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. രണ്ടാം ദിനം 75 റൺസുമായി ബാറ്റിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, ഉറക്കം നഷ്ടമാക്കിയെന്നാണ് അയ്യരുടെ വെളിപ്പെടുത്തൽ.
രണ്ടാം ദിനത്തില്‍ സെഞ്ചുറി നേടിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ശ്രേയസിന്റെ പ്രതികരണം. ‘ആദ്യ ദിനം എല്ലാം നല്ല രീതിയില്‍ നടന്നതില്‍ അതിയായ സന്തോഷം. എന്നിട്ടും അന്നു രാത്രി ശരിക്ക് ഉറങ്ങാന്‍ പോലും പറ്റിയില്ല. പുലര്‍ച്ചെ അഞ്ചു മണിക്കുതന്നെ എഴുന്നേൽക്കുകയും ചെയ്തു. പക്ഷേ, സെഞ്ചുറി നേടാനായതോടെ സന്തോഷമായി’ – അയ്യർ പറഞ്ഞു.
ടെസ്റ്റ് ക്യാപ് സമ്മാനിക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ എന്താണ് പറഞ്ഞതെന്നും ശ്രേയസ് വെളിപ്പെടുത്തി. ‘ഭാവിയേക്കുറിച്ച് അധികം ആലോചിക്കാതിരിക്കുക. ആസ്വദിച്ച് കളിക്കുക’ എന്നാണ് അദ്ദേഹം പറഞ്ഞത്’ – അയ്യർ വിശദീകരിച്ചു. കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 105 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്നു.
പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്ലോര് അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു. കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികള്‍ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തില്‍ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാല്‍ കൂടുതലായാല്‍ അതും ഭാരമാണ്. സംഗീതജ്ഞര്‍ക്ക് മുമ്ബേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കല്‍ നഞ്ചിയമ്മ […]
ചേർത്തല: അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് കടക്കരപള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി 12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് (16) എന്നിവരെ കടലിൽ കാണാതായത്. വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് പുലിമുട്ടിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. തീരദേശ പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ ഗാർഡ്, മത്സ്യത്തൊഴിലാളികൾ […]
സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ അപ്ഡേഷൻ കൊണ്ടു വന്നിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഇപ്പോൾ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് രംഗം എല്ലാവർക്കും എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകൾ കൂടി മീഷോ നിലവിൽ ഉൾപ്പെടുത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി […]
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്.സ്വര്‍ണക്കടത്ത് കേസിന്റെ ആരംഭം മുതല്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്. ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്കി. രാധാകൃഷ്ണന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല. സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലംംമാറ്റം. സ്വര്‍ണക്കടത്ത് കേസില്‍ രാധാകൃഷ്ണനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ […]
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവര്ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, ജനപ്രിയ ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. എല്ലാവരുടേതുമായ ഓണം ആഘോഷിക്കാന്‍ ഈ ഉല്‍സവ വേളയില്‍ എല്ലാവരേയും ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേണ്‍ കോണ്ടിമെന്റാസാണ് ആശയസാക്ഷാല്‍ക്കാരം നിര്‍വഹിച്ചത്. ജനപ്രിയ ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാല്‍, രചയിതാവ് റഫീക് അഹമ്മദ് എന്നിവര്‍ കേരളത്തിന്റെ ഉല്‍സവ വേളയ്ക്കൊത്തവിധം ഈ ഗാനം അവതരിപ്പിക്കുവാനായി ഒത്തൊരുമിക്കുകയായിരുന്നു. ഈ ഉല്‍സവകാലത്തിന്റെ എല്ലാ അംശങ്ങളും ഈ ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങള്‍ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ […]
തിരുവനന്തപുരം: പാക്കിസ്ഥാനോടു കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി.ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായി ചെയ്ത ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. ചെറിയാന് ഫിലിപ്പിന്റെ കുറിപ്പ് ‘‘പാക്കിസ്ഥാനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണ്. ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ല. മതതീവ്രവാദികളുടെ വോട്ടു […]
വർഷങ്ങളായി മലയാള ടെലിവിഷൻ രംഗത്ത് സജീവമായി അവതാരകയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് രഞ്ജിനി ഹരിദാസ്. 2000-ൽ ഫെമിന മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനി അവതാരകയായി തിളങ്ങുന്നതിന് ഒപ്പം മോഡലിംഗ് രംഗത്തും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാഗസിന് വേണ്ടി രഞ്ജിനി ചെയ്ത ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോയാണ് വൈറലാവുന്നത്. സിദ്ധീഖുൽ അക്ബറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജാൻമോനി ദാസാണ് രഞ്ജിനിയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്. അവതരണത്തിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്ന് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാവുകയും […]
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മർദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു . വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മ:സുമതി (സിഡിഎസ് മെമ്പർ വളയം പഞ്ചായത്ത്). അച്ഛൻ: പരേതനായ കൃഷ്ണൻ. ഭാര്യ: ശ്രേയ. സഹോദരി: ഷിൻസി.
മലപ്പുറം: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി.ജലീൽ. നിലവിൽ ജമ്മു കശ്മീർ സന്ദർശിക്കുന്ന ജലീൽ, സമൂഹമാധ്യമത്തിൽ പങ്കുവച്ച യാത്രയുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പിൽ ഉപയോഗിച്ച പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ‘ആസാദ് കശ്മീർ’, ഇന്ത്യൻ അധീന കശ്മീർ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ഈ സാഹചര്യത്തിലാണ് ജലീലിന്റെ വിശദീകരണം. ആസാദ് കശ്മീർ എന്ന് ഇൻവർട്ടഡ് കോമയിലാണ് എഴുതിയതെന്നാണ് ജലീലിന്റെ ന്യായീകരണം. അതിന്റെ അർഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ജലീൽ സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം, ഇന്ത്യൻ […]