Advertisment

സഞ്ജു ഞങ്ങളുടെ ദീര്‍ഘകാല നായകന്‍; ടീമില്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല: കുമാര്‍ സംഗക്കാര

New Update

publive-image

Advertisment

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് 14 കോടി രൂപയ്ക്കാണ് മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ നിലനിര്‍ത്തിയത്. യശ്വസി ജയ്‌സ്വാളിനെയും ജോസ് ബട്ട്‌ലറെയും റോയല്‍സ് നിലനിര്‍ത്തിയിരുന്നു.

എന്തുകൊണ്ടാണ് വന്‍ തുകയ്ക്ക് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തിയതെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര വ്യക്തമാക്കി. സഞ്ജു റോയല്‍സിന്റെ ദീര്‍ഘകാല നായകനാണെന്നും, അതുകൊണ്ട് ടീമില്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ലെന്നും സംഗക്കാര വ്യക്തമാക്കി.

മികച്ച കളിക്കാരനാണ് സഞ്ജു. ടീമിന് മുതല്‍ക്കൂട്ടാണ് താനെന്ന് സഞ്ജു ഓരോ സീസണിലും തെളിയിച്ചു. ഭാവിയിലെ സൂപ്പര്‍ താരമാണ് ജയ്‌സ്വാളെന്നും, ബട്ട്‌ലര്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഗക്കാര പറഞ്ഞു. എന്നാല്‍ ബെന്‍ സ്റ്റോക്ക്‌സിനെയും, ജോഫ്ര ആര്‍ച്ചറെയും നിലനിര്‍ത്താനാകാത്തതില്‍ ദുഖമുണ്ടെന്നാണ് സംഗക്കാര പറയുന്നത്.

Advertisment