Advertisment

92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ മരിച്ചു

New Update

publive-image

കെയ്‌റോ: 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ മജീദിന്റെ പരിശീലകന്‍ ആദം അല്‍ സെല്‍ദാറാണ് (53) മരിച്ചത്.

അല്‍ സാര്‍ക്കയ്‌ക്കെതിരായ മത്സരത്തിന്റെ 92-ാം മിനിറ്റിലാണ് അല്‍ മജീദ് ക്ലബ്ബ് ഗോള്‍ നേടിയത്. താരങ്ങള്‍ക്കൊപ്പം ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞുവീഴുകയായിരുന്നു.

Advertisment