ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു.
പു​തി​യ സീ​സ​ണി​ൽ ബാ​ഴ്​​സ​ക്കൊ​പ്പം ചേ​ർ​ന്ന അ​ഗ്യൂ​റോ ഒ​ക്​​ടോ​ബ​ർ 30ന്​ ​അ​ലാ​വ​​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു. ഹൃ​ദ​യ​ത്തി​ന്​ പ്ര​ശ്​​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താണ് താരത്തിന്‍റെ കരിയറിൽ വില്ലനായത്. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.