New Update
പനാജി: സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ അന്‍റോണിയോ ലോപസ് ഹബാസിനെ പുറത്താക്കി എടികെ മോഹന്‍ ബഗാന്‍. സഹപരിശാലകന്‍ മാനുവല്‍ കാസ്‌കല്ലനയ്ക്ക് താത്കാലിക പരിശീലകന്റെ ചുമതല നല്‍കിയതായി ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.
Advertisment
Thank you for everything, Antonio Habas. We will remain grateful for your immense contributions! 💚♥️#ATKMohunBagan#JoyMohunBagan#AmraSobujMaroonpic.twitter.com/bCFjvPKIaO
— ATK Mohun Bagan FC (@atkmohunbaganfc) December 18, 2021
ഐഎസ്എല്ലില്‍ എടികെക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ഹബാസ്. ഈ നേട്ടം കൈവരിക്കുന്ന ഐഎസ്എല്ലിലെ ആദ്യ പരിശീലകനും ഹബാസ് ആണ്.