New Update
കൊച്ചി: ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രധാന ഗോള്‍ കീപ്പറായ ആല്‍ബിനോ ഗോമസിന് പരിക്കേറ്റ സാഹചര്യത്തിലാണ് ഈ 35-കാരന്‍ ടീമിലെത്തുന്നത്.
Advertisment
ഇന്ത്യയിലെ ഗോള്‍കീപ്പര്‍മാരില്‍ പരിചയസമ്പന്നനായ കരണ്‍ജിത് ടീമിലേക്കെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് മുതല്‍കൂട്ടാകും. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ കിരീടം നേടിയ രണ്ടു തവണയും കരണ്‍ജിതായിരുന്നു ഗോള്‍കീപ്പര്‍.
പ്രബ്‌സുഖന്‍ സിങ് ഗില്ലാണ് കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്റെ വല കാത്തത്. മികച്ച പ്രകടനമായിരുന്നു ഗില്ലിന്റേത്.