മകനോട് പോലും ദയയില്ലാതെ ബ്രെറ്റ്‌ലീ; ഒറ്റയേറിന് കുറ്റി തെറിപ്പിച്ചു-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ബ്രെറ്റ്‌ലീ. മകന്‍ പ്രെസ്റ്റണുമൊത്ത് ബ്രെറ്റ് ലീ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. വീട്ടുമുറ്റത്തായിരുന്നു ഇരുവരുടേയും ക്രിക്കറ്റ് മത്സരം.

ക്രിസ്മസ് അവധിക്കിടെ വീട്ടുമുറ്റത്ത് മകന്‍നുമൊത്തു ക്രിക്കറ്റ് കളിക്കുന്ന ലീയുടെ വീഡിയോയാണ് പുറത്തുവന്നത്. ലീ എറിയുന്ന പന്ത്‌ മകന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 'കണ്ണു ചിമ്മിയാല്‍ ലീ നിങ്ങളുടെ സ്റ്റമ്പ് തെറിപ്പിക്കും' എന്ന കുറിപ്പോടെ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ചാനലായ ഫോക്‌സ് ക്രിക്കറ്റാണ് വീഡിയോ പങ്കുവെച്ചത്.

Advertisment