മരണശേഷവും ഗോളടിച്ച് ജയ്‌മെ എസ്‌കാന്‍ഡര്‍ മടങ്ങി! ഇത് കൂട്ടുകാര്‍ നല്‍കിയ അപൂര്‍വ ആദരാഞ്ജലി

New Update

publive-image

സാന്തിയാഗോ: മരണശേഷവും ഗോളടിച്ചായിരുന്നു ഫുട്‌ബോള്‍ താരം ജയ്‌മെ എസ്‌കാന്‍ഡറുടെ മടക്കം. ജയ്മെയുടെ മൃതശരീരം അടക്കം ചെയ്ത പേടകം മൈതാനത്തേക്കു കൊണ്ടു വന്നാണു കൂട്ടുകാർ അദ്ദേഹത്തെക്കൊണ്ട് അവസാനമായി ഗോളടിപ്പിച്ചത്.

Advertisment

ഗോള്‍ പോസ്റ്റിന് മുമ്പിലായി വച്ച പേടകത്തിലേക്ക് കൂട്ടുകാരിലൊരാള്‍ ശക്തമായി പന്തു തട്ടുകയായിരുന്നു. പേടകത്തില്‍ തട്ടിത്തിരിഞ്ഞ ഫുട്‌ബോള്‍ നേരെ ഗോളിലേക്ക് പോയി.

നിറകണ്ണുകളോടെയാണ് കൂട്ടുകാര്‍ ഈ ഗോളിനെ വരവേറ്റത്. ചിലെ ക്ലബ് അപാരിസിയോണിന്റെ സ്ട്രൈക്കറായ ജയ്മെ തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

Advertisment