Advertisment

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊവിഡ് ആശങ്ക! ഇന്നത്തെ ഹൈദരാബാദ്-ജംഷെദ്പുര്‍ മത്സരവും മാറ്റിവച്ചു; ലീഗ് നീട്ടിവയ്ക്കാനും സാധ്യത

New Update

publive-image

Advertisment

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദ്-ജംഷെദ്പുര്‍ മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ മൂന്നാം മത്സരമാണ് ഐഎസ്എല്ലില്‍ നീട്ടിവയ്ക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ എഫ്.സി മത്സരവും എടികെ മോഹന്‍ബഗാന്‍-ബെംഗളൂരു എഫ്.സി മത്സരവും എടികെ മോഹന്‍ബഗാന്‍-ഒഡിഷ എഫ്.സി മത്സരവും ഇതിനോടകം കൊവിഡ് മൂലം മാറ്റിവെച്ചിരുന്നു.

മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ലീഗ് മാറ്റിവയ്ക്കാനാണ് സാധ്യത.

Advertisment