തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്‌സി

New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ബെംഗളൂരു എഫ്‌സി പരാജയപ്പെടുത്തി. 1-0നായിരുന്നു ബെംഗളൂരുവിന്റെ വിജയം.

Advertisment

56-ാം മിനിറ്റില്‍ റോഷന്‍ സിങാണ് വിജയഗോള്‍ നേടിയത്. തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ബ്ലാസ്‌റ്റേഴ്‌സിന് ബെംഗളൂരുവിന് മുന്നില്‍ അടിപതറി.

ടീമില്‍ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പരിശീലനം നടത്താന്‍ പറ്റാതെ താരങ്ങളെല്ലാം ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ടീം പരിശീലനം നടത്തിയത്. ഇത് ടീമിന്റെ ഇന്നത്തെ പ്രകടനത്തെ സാരമായി ബാധിച്ചു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും നിറം മങ്ങിയ പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. നിരവധി മിസ് പാസുകളും വരുത്തി.

Advertisment