ഇതാണ് ശ്രീശാന്ത്! തനിക്ക് ഐപിഎല്ലില്‍ ഇടം നേടാനായില്ലെങ്കിലും വിഷ്ണു വിനോദിന്റെ നേട്ടത്തില്‍ സന്തോഷപ്രകടനം-വീഡിയോ വൈറല്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബെംഗളൂരു: രണ്ട് ദിവസമായി ബെംഗളൂരുവില്‍ നടന്നുവന്ന ഐപിഎല്‍ മെഗാതാരലേലം ഇന്ന് അവസാനിച്ചു. ബേസില്‍ തമ്പി, കെഎം ആസിഫ്, വിഷ്ണു വിനോദ് എന്നിവരെ വിവിധ ടീമുകളെ സ്വന്തമാക്കിയത് മലയാളികള്‍ക്ക് അഭിമാനമായി. എന്നാല്‍ ശ്രീശാന്തിനെ സ്വന്തമാക്കാന്‍ ഒരു ടീമും രംഗത്തെത്താത്തത് നിരാശയായി.

എന്നാല്‍ തനിക്ക് ഐപിഎല്ലില്‍ ഇടം ലഭിച്ചില്ലെങ്കിലും വിഷ്ണു വിനോദിന്റെ നേട്ടത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ശ്രീശാന്തിന്റെ വീഡിയോ വൈറലാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രീശാന്ത് തന്നെയാണ് വീഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചായിരുന്നു ശ്രീശാന്തും വിഷ്ണുവും ആഹ്ലാദം പങ്കുവച്ചത്.

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു.

നിലവില്‍ കേരള രഞ്ജി ടീമിന്റെ ഭാഗമാണ് ശ്രീശാന്ത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ശ്രീശാന്ത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisment