സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഏഴ്, 64 മിനിറ്റുകളില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
Advertisment
എട്ടാം മിനിറ്റില്‍ ഡേവിഡ് വില്യംസും, മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ ജോണി കൗക്കോയും എടികെയ്ക്കായി ഗോളുകള്‍ നേടി. വിജയം ഉറപ്പിച്ച മത്സരമാണ് അവസാന നിമിഷം മഞ്ഞപ്പട കൈവിട്ട് കളഞ്ഞത്. പെരേര ഡയസ് റെഡ് കാര്‍ഡ് നേടിയത് അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും.