കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; റെഡ് കാര്‍ഡ് കിട്ടിയതിന് പിന്നാലെ പെരേര ഡയസിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജോര്‍ജ് പെരേര ഡയസിനെതിരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കും. ശനിയാഴ്ച എടികെ മോഹന്‍ ബഗാനെതിരെ നടന്ന മത്സരത്തില്‍ പെരേര ഡയസിന് റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.

Advertisment

എന്നാല്‍ ഡയസിന്റെ ഭാഗത്തുനിന്ന് 'അക്രമപരമായ പെരുമാറ്റം' ഉണ്ടായെന്നാണ് എഐഎഫ്എപ് അച്ചടക്ക സമിതിയുടെ കണ്ടെത്തല്‍. ഡയസ് ഡഗൗട്ട് പാനല്‍ തകര്‍ത്തതായും എഐഎഫ്എഫ് സമിതിയുടെ നോട്ടീസില്‍ പറയുന്നു.

ഫെബ്രുവരി 24 വരെ നോട്ടീസിന് മറുപടി നല്‍കാന്‍ ഡയസിന് അവസരം ഉണ്ട്. ഇത് പരിശോധിച്ചതിന് ശേഷം എഐഎഫ്എഫ് തുടര്‍നടപടികളിലേക്ക് കടക്കും.

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹൈദരാബാദിനെതിരെ ശക്തമായ മത്സരമാണ് മഞ്ഞപ്പട ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ റെഡ് കാര്‍ഡ് കിട്ടിയ ഡയസിന് ഇന്ന് കളിക്കാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയാണ്.

Advertisment